സ്‌കൂള്‍ മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു; അധ്യാപകന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്‌കൂള്‍ മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു; അധ്യാപകന്‍ അറസ്റ്റില്‍

മംഗളൂരു: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മുറിയില്‍ പീഡിപ്പിച്ച അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാര്‍ക്കളയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്റ്റു വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന്‍ പ്രസാദ് കോട്യാനെ(43) പീഡനത്തിനിരയാക്കിയത്. നരാവി സ്വദേശിയായ ഇയാളെ കാര്‍ക്കള ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. പ്രതിയായ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറം ലോകം അറിയുന്നത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയോ രക്ഷിതാക്കളോ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതി സ്‌കൂളിലെ മറ്റ് ചില പെണ്‍കുട്ടികളെയും ചൂഷണം ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. മൂന്നു പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള വീഡിയോ ഇയാളുടെ പക്കല്‍ നിന്നു കണ്ടെടുത്തതായും സൂചനയുണ്ട്. ഉഡുപ്പി എസ്.പി ലക്ഷ്മണ്‍ നിമ്പാര്‍ഗി സ്‌കൂളിലെത്തി ചോദ്യം ചെയ്തതോടെ അധ്യാപകന്‍ കുറ്റം സമ്മതിച്ചത്.

0Shares