കാസര്‍കോട്: രാവിലെ സ്‌കൂളിലേക്ക് പോകാനൊരുങ്ങിയ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ കളരി ഹൗസിലെ കുമാരന്റെ മകള്‍ ജോത്സന (26)യാണ് മരിച്ചത്. എടനീര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ താത്കാലിക അധ്യാപികയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ സ്‌കൂളിലേക്ക് പോകുന്നതിനായി വസ്ത്രം മാറാന്‍ മുറിയിലേക്ക് കയറിയതായിരുന്നു.
ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അവിവാഹിതയാണ്. മാതാവ്: രാജശ്രീ. സഹോദരങ്ങള്‍: ജിതേഷ്, ജിനേഷ്.
സ്‌കൂളിലേക്ക് പോകാനൊരുങ്ങിയ യുവഅധ്യാപിക തൂങ്ങിമരിച്ച നിലയില്‍