
പാകിസ്ഥാന്‍ പതാക തലകീഴായി പ്രദർശിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ. കഴിഞ്ഞ ദിവസം ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് രാത്രി ഇരുരാജ്യങ്ങളുടെ ദേശീയ പതാകകള്‍ ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്.

ഇന്ത്യൻ പതാക ശരിയായി തന്നെ സജ്ജീകരികരിച്ചു.എന്നാൽ പാകിസ്ഥാൻ പതാക തലതിരിഞ്ഞുപോവുകയായിരുന്നു.ഓണ്‍ലൈനിലുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഇത് കാണാണുണ്ടായിരുന്നത്.
എന്നാല്‍ തങ്ങളുടെ പതാകയിലെ ചന്ദ്രക്കല മുകളിലേക്കായിരുന്നു തിരിഞ്ഞിരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ദുബായിലെ പാകിസ്ഥാന്‍ അസോസിയേഷന്‍ ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കളായ ഇമാര്‍ ഗ്രൂപ്പിന് പരാതി നല്‍കി. എന്നാൽ സംഭവത്തില്‍ ഇമാര്‍ ഗ്രൂപ്പോ പാകിസ്ഥാന്‍ എംബസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
