സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ ആ തന്ത ചുമക്കണോ?, ഹാദിയയുടെ വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു

  • Post category:news
  • Reading time:1 min read
You are currently viewing സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ ആ തന്ത ചുമക്കണോ?, ഹാദിയയുടെ വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു

തിരുവനന്തപുരം: മതം മാറുകയും പിന്നീട് മുസ്ലിം യുവാവിനെ വിവാഹം ചെയ്യുകയും ചെയ്ത വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ ആ തന്ത ചുമക്കണോ എന്ന ചോദ്യം തന്റെ ഉറക്കം കെടുത്തുന്നതായി ജോയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അഛനാണോ കാമുകനാണോ വലുത്‌ എന്നത്‌ എക്കാലത്തേയും (പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ .
എന്നാൽ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു
ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത
നിങ്ങളുടേയോ?

0Shares