
ന്യൂഡല്‍ഹി: സ്വന്തം കളിത്തട്ടില്‍ ആദ്യമായി ലോകകപ്പിന്‍ ഇറങ്ങിയ ഇന്ത്യ അണ്ടര്‍ 17 ടീമിന് തോല്‍വിയോടെ തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കരുത്തരായ യുഎസിനോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.
ആദ്യ പകുതിയിലെ 30ാം മിനിറ്റില്‍ വീണ് കിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് സാര്‍ജന്റാണ് ഇന്ത്യയ്ക്ക് ആദ്യ ഷോക്ക് നല്‍കിയത്. ബോക്സില്‍ ജിതേന്ദ്ര സിങ് വരുത്തിയ ഫൗളാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ആധിപത്യത്തോടെയാണ് യുഎസ് കളി പിരിഞ്ഞത്.

രണ്ടാം പകുതിയിലും മികവ് ആവര്‍ത്തിച്ച യുഎസിന് വേണ്ടി ഡര്‍ത്തിന്‍ ലീഡുയര്‍ത്തി. 84ാം മിനിറ്റില്‍ കാര്‍ലെട്ടണ്‍ യുഎസിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
പ്രതിരോധത്തില്‍ ഉരുക്ക് കോട്ട ഇന്ത്യയുടെ യുവതാരങ്ങള്‍ ഗോളടിക്കാന്‍ മറന്ന് പോയി. 4-1-2-3 ശൈലിയില്‍ ഇറങ്ങിയ യുഎസിനെ 4-2-3-1 ശൈലിയില്‍ ഇറങ്ങിയാണ് ഇന്ത്യ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. മുന്നേറ്റ നിരയില്‍ അനില്‍ ജാധവിനെ കുന്തമുനയാക്കിയുള്ള ഇന്ത്യയുടെ പ്രതിരോധം അമ്പേ പാളുന്ന കാഴ്ചയ്ക്കാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്്റ്റേഡിയത്തിലെ മല്‍സരം സാക്ഷ്യം വഹിച്ചത്. ആദ്യ ജയത്തോടെ മൂന്ന് പോയിന്റുകള്‍ അക്കൗണ്ടിലാക്കി യുഎസ് ഗ്രൂപ്പ് എ യില്‍ ഒന്നാമതെത്തി.
