സ്വന്തം കഠിനാധ്വാനം കൊണ്ട് വളർന്നുവന്ന നടനാണ് ഷെയ്ൻ നിഗം; കൈനിറയെ സിനിമകൾ വന്നപ്പോൾ സംസാര ശൈലി മാറി; ജോ​ബി ജോ​ര്‍​ജുമായുള്ള പ്രശ്നം വീണ്ടും തലപൊക്കിയപ്പോൾ യുവ നടന് നി​ര്‍​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing സ്വന്തം കഠിനാധ്വാനം കൊണ്ട് വളർന്നുവന്ന നടനാണ് ഷെയ്ൻ നിഗം; കൈനിറയെ സിനിമകൾ വന്നപ്പോൾ സംസാര ശൈലി മാറി; ജോ​ബി ജോ​ര്‍​ജുമായുള്ള പ്രശ്നം വീണ്ടും തലപൊക്കിയപ്പോൾ യുവ നടന് നി​ര്‍​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​മി​ന് മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്. ഷെ​യ്നി​നെ പു​തി​യ ചി​ത്ര​ങ്ങ​ളി​ല്‍ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. വെ​യി​ല്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​രാ​ര്‍ ലം​ഘി​ച്ചു എന്നാണ് പറയുന്നത്. നി​ര്‍​മാ​താ​വ് ജോ​ബി ജോ​ര്‍​ജാ​ണ് ഷെ​യ്ന്‍ നി​ഗ​മി​നെ​തി​രെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ല്‍ വീ​ണ്ടും പ​രാ​തി​ നല്‍കിയ​ത്. വെ​യി​ല്‍ എ​ന്ന സി​നി​മ​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ഷെ​യ്ന്‍ നി​ഗം ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി

നേ​ര​ത്തെ, വെ​യി​ല്‍ സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് ജോ​ബി ജോ​ര്‍​ജ് ത​ന്നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഷെ​യ്ന്‍ നി​ഗം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്കു പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.

ഇ​തേ​തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം സം​ഘ​ട​ന​ക​ള്‍ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു. വെ​യി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി സഹകരിക്കാമെന്ന് ഷെ​യ്ന്‍ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഒ​ത്തു​തീ​ര്‍​പ്പ് വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചു​കൊ​ണ്ട് ഷെ​യ്ന്‍ ഷൂ​ട്ടിം​ഗി​ന് എ​ത്തു​ന്നി​ല്ലെ​ന്നാ​ണ് ജോ​ബി ജോ​ര്‍​ജ് ഇപ്പോൾ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സംഘടനക്ക് പരാതി നൽകിയതും. എന്നാൽ ഷെയ്‌നിനെതിരെ നടക്കുന്നത് സിനിമാ മേഖലയിൽ നിന്നും തുടച്ചുനീക്കാനുള്ള ഗുഡാലോചന എന്നാണ് ഷെയ്‌നുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്.

0Shares