സ്വകാര്യ ബസ് സമരം പിൻവലിച്ചു; ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല; മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് സമരം പിന്‍ വലിക്കുന്നത് എന്ന് ഉടമകള്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്വകാര്യ ബസ് സമരം പിൻവലിച്ചു; ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല; മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് സമരം പിന്‍ വലിക്കുന്നത് എന്ന് ഉടമകള്‍

തിരുവനന്തപുരം: നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചെന്നു ബസ് ഉടമകൾ വ്യക്തമാക്കി. കോഴിക്കോട് വച്ച് ബസുടമകൾ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചാണ് ബസ് സമരം പിൻവലിച്ചതെന്നും ബസ് ഉടമകൾ അറിയിച്ചു.

മിനിമം ചാർജ് വർദ്ധനവ് വേണ്ടെന്ന് വച്ച ബസുടമകൾ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചാൽ സമരം പിൻവലിക്കാമെന്ന് മന്ത്രിയെ അറിയിച്ചിരുന്നു. ഈ ആവശ്യവും ഇന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ തള്ളികളഞ്ഞു.

അതിനിടെ, കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ ബസുടമകൾ തമ്മിൽ വാക്കേറ്റവുമുണ്ടായി. വ്യത്യസ്ത സംഘടനകളിൽപ്പെട്ട ബസുടമകൾ തമ്മിലാണ് വാക്കേറ്റമുണ്ടായത്. എന്നാൽ, ഒരു വിഭാഗം ബസ് ഉടമകൾ ഇന്നലെ മുതൽ ബസുകൾ നിരത്തിലിറക്കാൻ തുടങ്ങിയിരുന്നു.

ജനങ്ങളെ ബുദ്ധിമുട്ടിച്ച് ബസുടമകൾ സമരം തുടരുകയാണെങ്കിൽ സർക്കാർ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി താക്കീത് നൽകിയിരുന്നു. നിയമനടപടിയിലേക്ക് നീങ്ങാൻ സർക്കാരിനെ നിർബന്ധിക്കരുതെന്നും, സമരക്കാരെ നേരിടാൻ സർക്കാരിന് നിരവധി മാർഗങ്ങളുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് കൊടുത്തിരുന്നു.

0Shares