സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും തടയുക ലക്‌ഷ്യം; കേരളത്തില്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കുന്നു

  • Post category:health / news
  • Reading time:1 min read
You are currently viewing സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും തടയുക ലക്‌ഷ്യം; കേരളത്തില്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കുന്നു

സംസ്ഥാനത്ത് മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കുന്നു. ഡിവൈഎസ്പി മേധാവിയായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് വിജിലന്‍സ് സെല്‍ രൂപീകരിക്കുക. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും തടയുക എന്നാണ് പ്രധാന ലക്ഷ്യം.

ആരോഗ്യവകുപ്പിന്‍റെ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. ഉടന്‍ അന്തിമ ഉത്തരവുണ്ടാകും. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചില ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് പരാതിയും ഉയര്‍ന്നിരുന്നു.

0Shares