കോട്ടയം: സ്ഥിരമായി രാത്രിയില്‍ മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ച പിതാവിനെ പത്താംക്ലാസുകാരന്‍ വാക്കത്തി കെണ്ടു വെട്ടി.തമിഴ് നാട് സ്വദേശികളായ ഇവര്‍ കോട്ടയത്ത് മണര്‍കാട് ഐരാറ്റുനട പാലക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുക്കുന്നവരാണ്.സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രപിക്കുന്ന ശിവനെയാണ് മകന്‍ വാക്കത്തി കെണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ചത്.കാലിന് വെട്ടേറ്റ ശിവനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നത്തെയും പോലെ മദ്യപിച്ചെത്തി ശിവന്‍ ഭാര്യയെ മര്‍ദിക്കുന്നത് കണ്ട് പതിനഞ്ചുകാരനായ മകന്‍ ആദ്യം തടയാന്‍ ശര്മിച്ചു. എന്നാല്‍ മകനെ തള്ളി മാറ്റി വീണ്ടും ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. ഇതു കണ്ട് സഹികെട്ടാണ് മകന്‍ അടുക്കളയില്‍ നിന്ന് വാക്കത്തി എടുത്തു കൊണ്ടു വന്ന് ശിവന്റെ കാലില്‍ വെട്ടിയത്..
ഭര്‍ത്താവിന്റെ കാലിലെ മുറിവില്‍ നിന്ന് രക്തം വന്നതോടെ ഭാര്യ നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ശിവനെ ാെആശുപത്രിയിലെത്തിക്കുകയും സംഭവം പോലീസിലറിയിക്കുകയും ചെയ്തു. പോലീസെത്തി പത്താംക്ലാസുകാരനായ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. കടുത്ത മദ്യപാനിയായ ശിവന്‍ സ്ഥിരം ഭാര്യയുമായി വഴക്കുണ്ടാക്കുകയും അവരെ മര്‍ദിക്കുകയും ചെയ്തിരുന്നുവെന്ന് നാട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കി.