തിരുവനന്തപുരം: സ്ഥിതി അതീവ ഗുരുതരം. വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇതേതുടര്‍ന്ന് കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോടും കൊല്ലത്തും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് കൊല്ലത്തും കാസര്‍കോടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ നല്‍കിയിട്ടില്ല.
സ്ഥിതി അതീവ ഗുരുതരം; വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്