സ്ത്രീപക്ഷക്കവിതയുമായി എത്തിയ സ്വര്‍ണയ്ക്ക് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം

  • Post category:local news
  • Reading time:1 min read
You are currently viewing സ്ത്രീപക്ഷക്കവിതയുമായി എത്തിയ സ്വര്‍ണയ്ക്ക് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം

ചെമ്മനാട്: ശക്തയായ ഇന്ത്യന്‍ സ്ത്രീയെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീപക്ഷക്കവിതയായ സച്ഛിദാനന്ദന്റെ ”മീര പാടുന്നു” എന്ന കവിതയുമായാണ് സ്വര്‍ണ വേദിയിലെത്തിയത്. ഭാവസൗന്ദര്യം കൊണ്ടും സ്വരമാധുര്യം കൊണ്ടും കവിത വേദിയെ ആനന്ദലഹരിയിലാഴ്ത്തി. ചെമ്മനാട് നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ കലോല്‍സവത്തിലാണ് സ്വര്‍ണ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാള പദ്യം ചൊല്ലല്‍
മല്‍സരത്തില്‍ പാടിയത്. ബല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസ് പ്ല്‌സ വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിനിയായ സ്വര്‍ണ നേരത്തെ സി.ബി.എസ്.ഇ കലോല്‍സവത്തില്‍ സംസ്ഥാന തലത്തില്‍ പങ്കെടുത്ത് ഏഗ്രേഡ് നേടിയിരുന്നു.ശാസ്ത്രീയ സംഗീതത്തില്‍ രണ്ടാംസ്ഥാനമാണ് ഇക്കുറി നേടാനായത്. സംഗീതജ്ഞന്‍ ടി.പി ശ്രീനിവാസന്റെ കീഴിലാണ് സംഗീതം അഭ്യസിച്ചുവരുന്നത്. ഗാനമേളയിലും സംഗീതകച്ചേരി പരിപാടിയിലും സ്ഥിരമായി പോകാറുള്ള സ്വര്‍ണ ആല്‍ബത്തിലും പാടി കഴിവ് തെളിയിച്ചിട്ടുണ്ട്. പെരിയയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന പിതാവ് കുഞ്ഞികൃഷ്ണന്റെയും മാതാവ് സതിയും എല്ലാ പിന്തുണയുമായി സ്വര്‍ണക്കൊപ്പമുണ്ട്.

0Shares