സ്ത്രീകളുടെ പുരോഗതി ലക്‌ഷ്യം; മഹിളാശ്രീ യൂണിറ്റുകൾക്കുള്ള മൂലധന വിതരണോദ്ഘാടനം ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീകളുടെ പുരോഗതി ലക്‌ഷ്യം; മഹിളാശ്രീ യൂണിറ്റുകൾക്കുള്ള മൂലധന വിതരണോദ്ഘാടനം ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു

എം. എസ്. എസ് തൃശൂര്‍ ജില്ലാ കമ്മിറ്റി തടാക ഫൗണ്ടേഷന്‍റെ സഹകരണത്തോടെ നിർധനരും നിരാലംബരുമായ സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ സ്വയം തൊഴില്‍ പദ്ധതിയായ മഹിളാശ്രീ യൂണിറ്റുകള്‍ക്കുള്ള മൂലധന വിതരണോദ്ഘാടനം ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു.

ഇരിങ്ങാലക്കുട പി. ടി. ആർ മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ എം. എസ് എസ് തൃശൂർ ജില്ലാ പ്രസിഡന്റ് ടി. എസ് നിസാമുദ്ധീൻ അധ്യക്ഷനായിരുന്നു. എം. എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. മഹിളാ ശ്രീ പദ്ധിതി പ്രവർത്തനത്തെ കുറിച്ച് വൈദ്യർ സാലി സജീർ വിശദീകരിച്ചു.ചടങ്ങില്‍ എ. കെ അബ്ദുൽ റഹ്മാൻ സ്വാഗതവും പി. എ നസീർ നന്ദിയും പറഞ്ഞു.

0Shares