കൊച്ചി: ഹോട്ടല്‍ ശുചിമുറിയിലെത്തുന്ന സ്ത്രീകളുടെ നഗ്‌നത മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുന്ന മനോരോഗിയെ മാധ്യമ പ്രവര്‍ത്തക കയ്യോടെ പിടികൂടി. വെള്ളിയാഴ്ചയാണ് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനു സമീത്തെ പ്രമുഖ ഹോട്ടലിലെ ശുചിമുറിയിലെത്തിയ ഫ്‌ളവേഴ്‌സ് ചാനലിലെ മാധ്യമ പ്രവര്‍ത്തക ഒളിക്യാമറ കണ്ടെത്തിയത്. സംഭവത്തില്‍ അസം ശിവസാഗര്‍ സ്വദേശി കക്കോട്ടിബാരി സ്വദേശി ഫിറൂജ് അലി (25) അറസ്റ്റിലായി. സ്വന്തം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ ഹോട്ടല്‍ ശുചിമുറിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഇയാളുടെ സ്മാര്‍ട്ട് ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പോലീസിനു കണ്ടെടുക്കാന്‍ കഴിഞ്ഞു. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവാവ് പോലിസിനെ അറിയിച്ചത്. കൊച്ചിയിലെ പല ഉന്നത സ്ത്രീകളുടെയും ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ട്.
വാര്‍ത്ത പുറത്തു വന്നതോടെ ഹോട്ടല്‍ ശുചിമുറി ഉപയോഗിച്ച പല സ്ത്രീകളും ആശങ്കയിലായി. ഒന്നരവര്‍ഷമായി ഇയാള്‍ മൊബൈല്‍ ക്യാമറ ഓപ്പറേഷന്‍ തുടങ്ങിയിട്ടെന്നാണ് പുറത്തു വരുന്ന വിവരം. സ്തീകള്‍ ശൗച്യാലയം ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ കാണുന്നത് പ്രത്യേക ഹരമാണത്രേ. ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും ഷെയര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
യാദൃശ്ചികമായി ഹോട്ടലിലെത്തിയ മാധ്യമ പ്രവര്‍ത്തക ശൗച്യാലയം ഉപയോഗിച്ചു കഴിഞ്ഞ ശേഷമാണ് മുകളില്‍ ക്യാമറ തിളങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്. സംശയം തോന്നി നോക്കിയപ്പോള്‍ മൊബൈല്‍ ആണെന്നു മനസിലായി. എടുത്ത് പരിശോധിച്ചപ്പോള്‍ സ്വന്തം ദൃശ്യങ്ങള്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഫോണുമായി സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ എത്തുകയായിരുന്നു.
സ്ത്രീകളുടെ നഗ്‌നത ആസ്വദിക്കാന്‍ ശുചിമുറിയില്‍ ഒളിക്യാമറ; അസം സ്വദേശിയായ മനോരോഗിയെ കുടുക്കിയത് മാധ്യമപ്രവര്‍ത്തക