സ്കൂള്‍ കലോത്സവ നഗരിയില്‍ മനം നിറഞ്ഞ് വിന്ദുജ മോനോന്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്കൂള്‍ കലോത്സവ നഗരിയില്‍ മനം നിറഞ്ഞ് വിന്ദുജ മോനോന്‍

കാഞ്ഞങ്ങാട്: സപ്താഭാഷ ഭൂമിയില്‍ വിരുന്നെത്തിയ കലാവസന്തത്തിന് സാക്ഷിയാകാന്‍ പ്രശസ്ത സിനിമതാരം വിന്ദുജ മോനോന്‍ എത്തി. കലോത്സവ നഗരിയിലെ വേദികളില്‍ എത്തി ക്ലാസിക്കല്‍ നൃത്തയിനങ്ങള്‍ വീക്ഷിച്ചു. ഇവര്‍ക്ക് ഇത് ഓര്‍മ്മ പുതുക്കലിന്‍റെ അവസരം കൂടിയാണ്.

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ മണ്ണില്‍ നിന്നാണ് വിന്ദുജ മോനോന്‍ കലാതിലക പട്ടം ചൂടിയത്. ഇന്ന് വൈകീട്ട് നടക്കുന്ന കലോത്സവ സമാപന ചടങ്ങിലും ഇവര്‍ സംബന്ധിക്കും. സിനിമ താരവും മുന്‍ കലാപ്രതിഭയുമായ ഡോ.ശ്രീഹരിയും മത്സരങ്ങള്‍ ആസ്വദിക്കുന്നതിന് കലോത്സവ നഗരിയില്‍ എത്തി.

0Shares