
കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം നൃത്ത -ലാസ്യ ഭാവമൊരുക്കിയ മോഹിനിയാട്ടം അരങ്ങുവാണപ്പോൾ വേദി കാണികളെ കൊണ്ട് നിറഞ്ഞു. കാഞ്ഞങ്ങാട് ആരംഭിച്ച 60 മത് കേരള സ്കൂൾ കലോത്സവം നാടിന് ആവേശമാകുകയാണ്.

വ്യാഴാഴ്ച രാവിലെ മുതൽ ദുർഗ സ്കൂളിൽ വേദി രണ്ടിലാണ് ഹയർ സെക്കണ്ടറി വിഭാഗം മോഹിനിയാട്ട മത്സരം ചിലങ്കനാദത്താൽ മുഖരിതമായത്.

രാവിലെ തന്നെ നൃത്തവേദി കാണികളാൽ നിറഞ്ഞിരുന്നു. സംസ്ഥാന കലോത്സവത്തിന്‍റെ മാറ്റ് നഷ്ടപ്പെടാതെ നൃത്ത മത്സരങ്ങൾ വേദിയിൽ നിറഞ്ഞാടി.
