
സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ടശേഷം ഭാര്യമാരെ ലൈംഗിക ബന്ധത്തിനായി പരസ്പരം കൈമാറിയ സംഘം പോലീസ് പിടിയിൽ. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട സ്വദേശികളെയാണ് കായംകുളം പോലീസ് പിടികൂടിയത്. സംഘാംഗങ്ങളിൽ ഒരാളുടെ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്. ഭര്‍ത്താവ് വീണ്ടും പലരുമായും ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചപ്പോഴാണ് ഇവര്‍ പരാതി നല്‍കിയത്.

ഷെയര്‍ചാറ്റ് എന്നതിലൂടെ പരിചയപ്പെട്ട ശേഷം 2018 മാര്‍ച്ച് മുതലാണ് സംഭവങ്ങളുടെ ആരംഭം. കായംകുളം സ്വദേശിയുമായിപരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായംകുളത്ത് എത്തുകയും കായംകുളം സ്വദേശിയുടെ സമ്മതപ്രകാരം അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു
ഇതിലൂടെതന്നെ പരിപയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടിലും കായംകുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു. വീണ്ടും ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, അപ്പോഴേക്കും ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. വീണ്ടും കായംകുളം സ്വദേശിയുടെ നിർബന്ധം അസഹനീയമായപ്പോൾ ഭാര്യയായ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
