സോഫ കർട്ടൻ മാനുഫാക്ച്ചറേഴ്സ് & ഡീലേഴ്സ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു

  • Post category:local news
  • Reading time:1 min read
You are currently viewing സോഫ കർട്ടൻ മാനുഫാക്ച്ചറേഴ്സ് & ഡീലേഴ്സ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു

കാസര്‍കോട്: സോഫ കർട്ടൻ മാനുഫാക്ച്ചറേഴ്സ് & ഡീലേഴ്സ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇന്ന് കാസര്‍കോട് വനിതാഭവനിൽ ചേർന്ന യോഗത്തിൽ റഷീദ് ഫാബ് അധ്യക്ഷത വഹിച്ചു. കർട്ടൻ നിർമ്മാണ മേഘലയിൽ പ്രവർത്തിക്കുന്ന നൂറോളം വരുന്ന ഷോപ്പുടമകളും ബ്ലൈൻഡ്സ് നിർമ്മാതാക്കളും ഏകോപിച്ചുള്ളതാണ് പുതുതായി രൂപീകരിച്ച അസോസിയേഷൻ. ഏതാനും മാസങ്ങൾക്ക് മുന്‍പ് എല്ലാ ജില്ലകളിലും കമ്മിറ്റികൾ നിലവിൽ വന്നിരുന്നു.

വ്യാപാര വ്യവസായ മേഘലകളിൽ പൊതുവേയുള്ള കച്ചവട മാന്ദ്യം യോഗം ചർച്ച ചെയ്തു, നിയമപരമായി രജിസ്റ്റർ ചെയ്തും വ്യാപാരികളെ ചൂഷണം ചെയ്യുന്ന വാഹനങ്ങളിൽ നിലവാരം കുറഞ്ഞ കർട്ടൻ വിൽപ്പന നടത്തുന്ന ഇതര സംസ്ഥാനക്കാരുടെ പ്രവർത്തിയിൽ യോഗം പ്രതിഷേധം രേഖപെടുത്തുകയും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ടു.

യോഗം സംസ്ഥാന പ്രസിഡന്റ് ശ്രീദാസ് ഉൽഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മർ താഴത്തേദിൽ വിഷയവതരണം നടത്തി. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് മുഹമ്മദ് ആശംസകൾ അറിയിച്ചു. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി റഷീദ് ഫാബിനേയും ജനറൽ സെക്രട്ടറിയായി ബദറു പ്ലാനറ്റിനേയും ട്രഷററായി ശ്രീജിത്ത് ഡീലക്സിനേയും യോഗം തെരഞ്ഞെടുത്തു.

0Shares