സൈനിക വിന്യാസത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ കാശ്മീര്‍; അമര്‍നാഥ് തീര്‍ത്ഥയാത്രാ പാതയില്‍ നിന്ന് ബോംബുകളും സ്‌നിപര്‍ റൈഫിളുകളും കണ്ടെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing സൈനിക വിന്യാസത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ കാശ്മീര്‍; അമര്‍നാഥ് തീര്‍ത്ഥയാത്രാ പാതയില്‍ നിന്ന് ബോംബുകളും സ്‌നിപര്‍ റൈഫിളുകളും കണ്ടെടുത്തു

കാശ്മീര്‍ അമര്‍നാഥ് തീര്‍ത്ഥയാത്രാ പാതയില്‍ നിന്ന് ബോംബുകളും സ്‌നിപര്‍ റൈഫിളുകളും കണ്ടെടുത്തതായി സൈന്യവും പോലീസും. ശ്രീനഗറില്‍ കരസേനയും പോലീസും സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലെഫ്.ജനറല്‍ കെ.ജെ.എസ് ദില്ലന്‍, ജമ്മു കാശ്‌മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കന്‍ നിര്‍മിത എം 24സ്‌നിപ്പര്‍ റൈഫിളടക്കം ഒട്ടേറെ ആയുധങ്ങള്‍ കണ്ടെടുത്തതായും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി പാകിസ്താന്‍ പിന്തുണയോടെ അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ ഭീകരര്‍ ശ്രമിക്കുന്നതായി വ്യക്തമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്.

തിരച്ചിലില്‍ മൈനുകളും സ്‌നിപ്പര്‍ റൈഫിളുകളുമുള്‍പ്പെടെയുള്ള ആയുധ ശേഖരം പിടിച്ചെടുത്തതായും ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്.ജനറല്‍ കെജെഎസ് ധില്ലന്‍ പറഞ്ഞു.വളരെ അകലെ നിന്നു പോലും ടെലിസ്‌കോപ്പിലൂടെ ലക്ഷം വെച്ച്‌ വെടിയുതിര്‍ക്കാവുന്ന തോക്കുകളാണ് എം-4 സ്‌നിപ്പര്‍ റൈഫിളുകള്‍.

0Shares