സൈനികരുടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സല്യൂട്ട് നല്‍കുകയോ എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിക്കുകയോ വേണം ;ടോള്‍ പിരിവ് നടത്തുന്നവര്‍ക്ക് ദേശീയ പാത അതോറിറ്റിയുടെ സര്‍ക്കുലര്‍

  • Post category:news
  • Reading time:1 min read
You are currently viewing സൈനികരുടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സല്യൂട്ട് നല്‍കുകയോ എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിക്കുകയോ വേണം ;ടോള്‍ പിരിവ് നടത്തുന്നവര്‍ക്ക് ദേശീയ പാത അതോറിറ്റിയുടെ സര്‍ക്കുലര്‍

ന്യൂഡൽഹി: ടോള്‍ പിരിവ് നടത്തുന്നവര്‍ക്ക് പുതിയ നിര്‍ദേശവുമായി ദേശീയ പാത അതോറിറ്റി (എന്‍എച്ച്എഐ) സര്‍ക്കുലര്‍. സൈനികരുടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇനിമുതല്‍ സല്യൂട്ട് നല്‍കുകയോ എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിക്കുകയോ വേണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ടോള്‍ ബൂത്തുകളിലെ ജീവനക്കാരില്‍നിന്നു സൈനികര്‍ക്കു മോശം പെരുമാറ്റമുണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും കര, നാവിക, വ്യോമസേനാംഗങ്ങളെ ടോള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മി, എന്‍സിസി എന്നിവയിലുള്ളവര്‍ക്കു ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ മാത്രമാണു ടോള്‍ നല്‍കുന്നതില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുള്ളത്. സംശയമുണ്ടെങ്കില്‍, സൈനികരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കേണ്ടതു ടോള്‍ പ്ലാസകളിലുള്ള ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കണമെന്നും കീഴ് ജീവനക്കാരെ പരിശോധനയ്ക്ക് അനുവദിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

0Shares