ജമ്മുകാശ്മീര്‍: ജമ്മൂകാശ്മീരിലെ പൂഞ്ച് മേഖലയില്‍ അതിര്‍ത്തി സുരക്ഷാ സേനയും ആര്‍മിയും സംയുക്തമായി പരിശോധന നടത്തുന്നതിനിടയിലുണ്ടായ അപ്രതീക്ഷിത ആക്രമണത്തില്‍ വിരമൃത്യു വരിച്ച രണ്ട് സൈനികരുടെ മൃതദേഹം വികൃതമാക്കിയത് പാകിസ്ഥാന്റെ ബാറ്റാണെന്ന് (ബോര്‍ഡര്‍ ആക്ഷന്‍ ടീം) റിപ്പോര്‍ട്ട്. 
മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണമാണിതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. ബി.എസ്.എഫിന്റെ 200 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ പ്രേം സാഗറും 22 സിഖ് റജിമെന്റിലെ നായ്ബ് സുബേദാര്‍ പരംജീത് സിംഗ് എന്നിവരെയാണ് പാക്‌സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയത്.