സേവ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള; രണ്ടുപേരെ ആദരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സേവ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള; രണ്ടുപേരെ ആദരിച്ചു

കാസർകോട്: സേവ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്)യുടെ കാസർകോട് ബ്ലോക്ക് കലാസംഗമം- 2019 പുതിയസ്റ്റാൻഡ് സർവീസ് കോപ്പറേറ്റീവ് ഹാളിൽ നടന്നു. പരിപാടി സംസ്ഥാന ട്രഷറർ ജി.കെ പിള്ള ഉദ്‌ഘാടനം ചെയ്തു.പരിപാടിയിൽ തുളു അക്കാദമി ചെയർമാനായി തെരഞ്ഞടുക്കപെട്ട സവാക്കിൻ്റെ ജില്ലാ പ്രസിഡണ്ട് ഉമേഷ് സാലിനേയും, കണ്ണൂർ യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുയറ്റ് ഡിഗ്രിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി സുസ്മിതയും ആദരിച്ചു. സവാക്ക് കാസർകോട് ബ്ലോക്ക് പ്രസിഡണ്ട് ദയ പുലികുഞ്ചെ, ടി.കെ ജയേന്ദ്രൻ, ടി.വി ഗംഗാധരൻ, ദിവാകരൻ, ശേഖർ ബേക്കൽ എന്നിവർ നേതൃത്വം നൽകി.

0Shares