സെപ്റ്റംബര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയുടെ പെരുമഴക്കാലം, നാല് അവധിയെടുത്താല്‍ ആദ്യവാരം 12 ദിവസം അടിച്ചുപൊളി

  • Post category:news
  • Reading time:1 min read
You are currently viewing സെപ്റ്റംബര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയുടെ പെരുമഴക്കാലം, നാല് അവധിയെടുത്താല്‍ ആദ്യവാരം 12 ദിവസം അടിച്ചുപൊളി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി സെപ്തംബര്‍മാസം അവധിയുടെ പെരുമഴക്കാലം. ഓണ നാളുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കോളടിക്കും. സംപ്തംബര്‍ ആദ്യവാരം നാല് ദിവസം അവധി എഴുതിക്കൊടുത്താല്‍ 12 ദിവസം വരെ ജീവനക്കാര്‍ക്ക് അവധി ലഭിക്കും. രണ്ട്, ഏഴ്, എട്ട്, 11 തീയതികളില്‍ അവധിയെടുത്താലാണ് ഒന്നു മുതല്‍ 12 വരെ തുടര്‍ച്ചയായി അവധി ലഭിക്കുക. സെപ്റ്റംബര്‍ ഒന്നിനു വെള്ളിയാഴ്ച ഈദുല്‍ അസ്ഹയാണ്. അത് അവധി ദിനമാണ്. മൂന്നിനു ഞായര്‍, നാലിനു തിരുവോണം, അഞ്ചിനു മൂന്നാം ഓണം, ആറിനു ശ്രീനാരായണഗുരു ജയന്തി, ഒന്‍പതിനു രണ്ടാം ശനി, 10 ഞായര്‍, 12 ശ്രീകൃഷ്ണ ജയന്തി.

എല്ലാം അവധി ദിനങ്ങള്‍. അതിനു ഇടയ്ക്ക് വരുന്ന നാല് ദിനങ്ങള്‍ കൂടി അവധി എടുത്താല്‍ തുടര്‍ച്ചയായ അവധി ഇവര്‍ക്ക് ആഘോഷിക്കാം. ശ്രീനാരായണ ഗുരു സമാധി പ്രമാണിച്ച് 21 നും മഹാനവമി പ്രമാണിച്ച് 29 നും അവധിയുണ്ട്. അങ്ങനെ നോക്കിയാല്‍ 14 പ്രവര്‍ത്തി ദിനമാണ് ആകെ സെപ്തംബര്‍ മാസം വരുന്നത്. ചുരുക്കത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പരക്കെ അടഞ്ഞുകിടക്കുമെന്നര്‍ഥം. ശമ്പളം നേരത്തെ ലഭിക്കുന്നതിനാല്‍ ഇക്കുറി ജീവനക്കാര്‍ക്ക് അടിച്ചുപൊളി ആഘോഷമായിരിക്കും സെപ്തംബര്‍ ആദ്യവാരം.

0Shares