
കാസര്‍കോട്: സംസ്ഥാനത്തെ സെന്‍ട്രല്‍ സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളായ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ജെ.എന്‍.വി തുടങ്ങിയ സ്കൂളുകള്‍ക്ക് sports കൌണ്‍സിലിന്റെ അംഗീകൃത മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ജനുവരി 30, 31 തിയതികളിലായി തിരുവനന്തപുരത്ത് വെച്ച് സെന്‍ട്രല്‍ സിലബസ് സ്കൂളുകളുടെ പ്രഥമ മേള നടക്കുമെന്ന് സ്പോര്‍ട്സ് കൌണ്‍സിലും സി.ബി.എസ്. ഇ മാനെജ്മെന്റ് അസോസിയേഷനും സംയുക്തയോഗത്തില്‍ അറിയിച്ചു. ജനുവരി 25ന് മുന്‍പായി ജില്ലാ തല മത്സരങ്ങള്‍ നടത്തുന്നതിന് ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലുകളെ ചുമതലപ്പെടുത്തി. മത്സര വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സ്പോര്‍ട്സ് കൌണ്‍സിലിന്റെ ജില്ലാ, സംസ്ഥാന വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ മൂല്യം ഉണ്ടാകും.

കാസര്‍കോട് കളക്ട്രേറ്റില്‍ ചേര്‍ന്ന സ്വാഗത സംഘ യോഗത്തില്‍ ജനുവരി പത്തൊന്പതിന് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ജില്ലാ മേള നടത്താന്‍ തീരുമാനിച്ചു. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ കുട്ടികളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖയുടെ ഒറിജിനല്‍ സഹിതം രാവിലെ 7.30 ന് റിപ്പോര്‍ട്ട് ചെയ്യണം. മേളയില്‍ എല്ലാ സ്കൂളുകളും മാര്ച് പാസ്റ്റില്‍ പങ്കെടുക്കണം. ഏറ്റവും മികച്ച പ്രകടനത്തിന് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
കാസര്‍കോട് പ്രസ്ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍.എ സുലൈമാന്‍, സുധീപ് ബോസ് (സെക്രട്ടറി), പി.വി ജനാര്ദ്ദനന്(അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി), ഫാ. ജോജോ പന്തമാക്കല്‍ സി.എം.ഐ (വൈസ് ചെയര്മാന്. ജില്ലാ സ്പോര്‍ട്സ് മീറ്റ്0 എന്നിവര്‍ പങ്കെടുത്തു.
