സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് നിയമോപദേശം.

  • Post category:news
  • Reading time:1 min read
You are currently viewing സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് നിയമോപദേശം.

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഉടന്‍ തന്നെ പോലീസ് മേധാവി സ്ഥനത്തേക്ക് നിയമിക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇനിയും വൈകിപ്പിച്ചാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയവരെല്ലാം സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു.

സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധയ്ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നിയമസെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.

0Shares