സെഞ്ച്വറി മാറ്റ്‌റസിന്റെ അള്‍ട്ടിമേറ്റ് എമര്‍ജിങ് ഡീലറായി കാഞ്ഞങ്ങാട്ടെ റോയല്‍ ഡെക്കര്‍

  • Post category:local news
  • Reading time:1 min read
You are currently viewing സെഞ്ച്വറി മാറ്റ്‌റസിന്റെ അള്‍ട്ടിമേറ്റ് എമര്‍ജിങ് ഡീലറായി കാഞ്ഞങ്ങാട്ടെ റോയല്‍ ഡെക്കര്‍

കണ്ണൂര്‍: പ്രമുഖ ബെഡ് നിര്‍മാതാക്കളായ സെഞ്ച്വറി മാറ്റ്‌റസിന്റെ 2017 ലെ ദി അള്‍ട്ടിമേറ്റ് എമര്‍ജിങ് ഡീലറായി കാഞ്ഞങ്ങാട്ടെ റോയല്‍ ഡെക്കറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നുവര്‍ഷമായി കാഞ്ഞങ്ങാട്ടെ അതിഞ്ഞാലില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഡെക്കര്‍ ഫര്‍ണിച്ചര്‍ രംഗത്തെ പ്രധാന സ്ഥാപനമാണ്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സൂര്യഹോട്ടലില്‍ വച്ച് നടന്ന ഡിലര്‍മാരുടെ യോഗത്തില്‍ റോയല്‍ ഡെക്കര്‍ മാനേജിങ് പാര്‍ട്ട്ണര്‍ എ.കെ അബ്ദുല്ല കുട്ടി ഉപഹാരം ഏറ്റുവാങ്ങി.കമ്പനി മാനേജര്‍ മനോജ് കുമാര്‍, കേരള ചുമതലയുള്ള മാനേജര്‍ ഉനൈസ്, പ്രമോദ്, സാബിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

0Shares