സാച്ചി: റഷ്യന്‍ ലോകകപ്പിലെ കരുത്തരെന്ന് വിശേഷിപ്പിക്കാവുന്ന വമ്പന്‍ ടീമുകളുടെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ഇനി എന്താകും ഇവരുടെ മുന്നോട്ടുള്ള യാത്ര എന്ന്് പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലനില്‍കുന്നത്. സൂപ്പര്‍ താരപരിവേശത്തോടെ ഇറങ്ങിയ താരങ്ങളുടെ ടീമുകള്‍ക്ക് വിജയവഴിയില്‍ എത്താനായില്ല. ക്രിസ്റ്റിയാനോ റെണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലിന് നേരിടേണ്ടി വന്നത് ലോകത്തിലെ തന്നെ മികച്ച ടീമായ സ്പെയ്നിനെയാണ്. ഹാട്രിക്കടക്കം മികച്ച പ്രകടനത്തിലൂടെ റെണാള്‍ഡോ ടീമിനെ സമനിലയിലെത്തിച്ചു. മത്സരത്തില്‍ സൂപ്പര്‍ താരം റെണാള്‍ഡോ അദ്ദേഹത്തിന്റെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 3-3 എന്ന സമനിലയിലല്‍ അവസാനിപ്പിക്കാനെ കഴിഞ്ഞുള്ളു. മികച്ച ടീമുമായി ഇറങ്ങിയ അര്‍ജെന്റിനയ്ക്ക് കിട്ടിയത് അപ്രതീക്ഷ തിരിച്ചടി. അര്‍ജെന്റിനയെക്കാള്‍ എത്രയോ പിന്നിലുള്ള ഐസ്ലാന്‍ഡിനോട് സമനില പിടിക്കാനെ കഴിഞ്ഞുള്ളു. ജയിക്കാനുള്ള കിട്ടിയ പെനാല്‍റ്റി അവസരവും പഴാക്കി അര്‍ജന്റിനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി അരാധകരെ കണ്ണീരിലാഴ്ത്തി. ടൂര്‍ണമെന്റെിലെ മികച്ച ടീമായി വന്ന് ആദ്യ കളിയില്‍ തന്നെ ഐസ്ലാന്‍ഡിനോട് ഏറ്റ 1-1 എന്ന സമനില പിന്നീടുള്ള മത്സരങ്ങളില്‍ അര്‍ജന്റെിനയ്ക്ക് സമ്മര്‍ദ്ദമാകും എന്നുറപ്പാണ്. നെയ്മര്‍ കരുത്തുമായി ഇറങ്ങിയ മഞ്ഞപ്പടക്കും മത്സരത്തില്‍ അടിതെറ്റി. സ്വിറ്റ്സര്‍ലാന്‍ഡുമായിയായിരുന്നു ബ്രസിലിന്റെ ആദ്യം മത്സരം ഉണ്ടായത്.
നെയ്മറെയും കൂട്ടരെയും സ്വിറ്റ്സര്‍ലാന്‍ഡ് പിടിച്ച് കൂട്ടി എന്ന് തന്നെ പറയാം. നെയ്മറെ തലങ്ങും വിലങ്ങും സ്വിറ്റ്സര്‍ലാന്‍ഡ് പൂട്ടി. ആദ്യം കോട്ടീന്യേയുടെ ഗോളില്‍ മുന്നില്‍ നിന്ന ബ്രസിലിനെ രണ്ടാം പകുതിയില്‍ സ്റ്റീവന്‍ സൂബര്‍ സ്വിസ്സിനായി വലക്കുലുക്കി തിരിച്ചടിച്ചു. പിന്നീട് നടന്ന സ്വിറ്റ്സര്‍ലാന്‍ഡ് പ്രതിരോധ നിര കടക്കാന്‍ കഴിയാത്തത് ബ്രസില്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. ലോക ചാമ്പ്യന്‍മാരെ അട്ടിമറിച്ച് ലോകകപ്പില്‍ മികച്ച സാന്നിദ്ധ്യം അറിയിച്ചാണ് മെക്സികോയുടെ വരവ്. ഒരു ഗോളിന് മെക്സിക്കയോട് അടിയറവ് പറഞ്ഞ ജര്‍മനിക്ക് ഇനി മുന്നോട്ടുള്ള യാത്രയില്‍ അത് വലിയ ക്ഷീണമായി മാറും. മൊത്തത്തില്‍ പറഞ്ഞാല്‍ ഈ ലോകകപ്പില്‍ എല്ലാവരും ബലാബലന്മാരാണെന്ന് തെളിയിച്ചിരിക്കുകയാണ്. എല്ലാ ടീമുകളും പോരാടാന്‍ തന്നെയാണ് റഷ്യയില്‍ എത്തിയത്. ആരോക്കെ എവിടം വരെ എത്തുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത വളരെ ബുദ്ധിമുട്ടേറിയ ടൂര്‍ണമെന്റൊയി മാറുകയാണ് ഈ റഷ്യന്‍ ലോകകപ്പ്.
സൂപ്പര്‍ സ്റ്റാറുകള്‍ക്ക് സമനില കുരുക്ക്; ചാമ്പ്യന്‍മാര്‍ക്ക് തോല്‍വി; ഈ ലോകകപ്പ് വമ്പന്‍മാരുടേതല്ലെന്ന് വ്യക്തം