സൂക്ഷിക്കുക…കറുവപ്പട്ടയിലും വ്യാജന്‍.

  • Post category:news
  • Reading time:1 min read
You are currently viewing സൂക്ഷിക്കുക…കറുവപ്പട്ടയിലും വ്യാജന്‍.

കൊച്ചി: കറുവപ്പട്ടയെന്ന് കരുതി നമ്മള്‍ മലയാളികള്‍ ഉപയോഗിക്കുന്നത്‌ മാരകരോഗങ്ങള്‍ സമ്മാനിക്കുന്ന വിഷമാണെന്ന് ആരോഗ്യ അതികൃതരുടെ കണ്ടെത്തല്‍. പലപ്പോഴും ചൈനിസ് കറുവപ്പട്ടകളാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് രുചി പകരാന്‍ മലയാളികള്‍ ഉപയോഗിക്കുന്നത്. കാഴ്ച്ചയില്‍ യഥാര്‍ത്ഥ കറുവപ്പട്ടയെ വെല്ലുമെങ്കിലും കൊമെറിയന്‍ എന്ന വിഷാംശത്തിന്റെ അളവ് ഇതില്‍ കൂടുതലാണെന്ന്‌ വിദഗ്ധര്‍ പറയുന്നത്. യഥാര്‍ത്ഥ കറുവപ്പട്ടയായ സിലോണ്‍ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്. യഥാര്‍ത്ഥ കറുവപ്പട്ടയുടെ ഉപയോഗം കാന്‍സറിനെ പ്രതിരോധിക്കുന്നതായും ദഹനത്തെയും രക്ത ശുദ്ധീകരണത്തിന് സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ആയുര്‍വേദ മരുന്നു നിര്‍മ്മാണത്തിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം കാസിയ എന്ന വ്യാജ കറുവപ്പട്ട വൃക്ക, കരള്‍, പേശി രോഗങ്ങളുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അധികം കട്ടിയില്ലാത്തതും പേപ്പര്‍ ചുരുളുകള്‍ പോലെയുള്ളതുമായ യഥാര്‍ത്ഥ കറുവപ്പട്ടകള്‍ക്ക് ചെറിയ തോതില്‍ മധുരവുമുണ്ടായിരിക്കും. ഇവയ്ക്ക് കിലോഗ്രാമിന് 600 രൂപ മുതല്‍ വിലയുണ്ട്. അതേ സമയം കട്ടികൂടിയ സുഗന്ധമുള്ള ചെറിയ എരിവോടുകൂടിയതും ചവര്‍പ്പുരസമുള്ളതുമായ കാസിയയുടെ യഥാര്‍ത്ഥവില 150 രൂപയാണ്. ഇവ കറുവപ്പട്ട എന്നപേരില്‍ മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ കിലോഗ്രാമിന് 600 രൂപയായി മാറും.

0Shares