
കുമ്പള: മീന്‍ പിടിക്കുന്നതിനിടെ ഷിറിയ പുഴയില്‍ വീണ് യുവാവ് മരിച്ചു. അണങ്കൂര്‍ ബെദിരയിയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി മുഹമ്മലി (28) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെ കുഴഞ്ഞു തോണിയില്‍ നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് ഉപ്പളയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
