സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ നിയമ വിദ്യാര്‍ഥി മുങ്ങി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ നിയമ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ ഒന്നാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിദ്യാനഗര്‍ ചെട്ടുകുഴി മൈത്രി കോളനിയിലെ സുനില്‍കുമാര്‍(22) ആണ് മരിച്ചത്. മംഗളൂരു എസ്.ഡി.എം.ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഓണ അവധിയായതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉദയഗിരി നെല്‍ക്കള കോളനിയിലെ കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു സുനില്‍.വലിയ ആഴമുള്ള കുളമായതിനാല്‍ അബദ്ധത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് സുനിലിനെ കണ്ടെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.  മന്നിപ്പാടി ആലങ്കോട് ഹൗസിലെ രവീന്ദ്രന്റെയും (എസ്.ബി.ഐ.വിദ്യാനഗര്‍ ബ്രാഞ്ച് ക്ലര്‍ക്ക്) സുഗന്ധിയുടെയും മകനാണ്.സഹോദരങ്ങള്‍: രാഗേഷ്, അജ്ഞന (ഇരുവരും വിദ്യാനഗര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍തഥികള്‍).

0Shares