
സുള്ള്യ/ കാസര്‍കോട്: സുള്ള്യ റോഡിൽ അപകടങ്ങൾ പതിവാകുന്നത് യാത്രക്കാരെ ഭീതിയിലാക്കുന്നു. ഇന്ന് ഉണ്ടായത് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് വൻ ദുരന്തം. കാസർകോട്ട് നിന്നും കർണാടകയിലെ സുള്ള്യയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും സുള്ള്യയിൽ നിന്നും മംഗളുരു ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറും സുള്ള്യ അടുക്കറിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഇന്നോവ കാറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ മരിച്ചതായാണ് പ്രാഥമിക വിവരം. മറ്റു യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സുള്ള്യ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതേസ്ഥലത്ത് ദിവസങ്ങൾക്ക് മുമ്പുണ്ടായ മറ്റൊരു വാഹനാപകടത്തിൽ അഞ്ചുപേർ മരണപ്പെട്ടിരുന്നു. അതിന്‍റെ ആഘാതം മാറും മുന്‍പാണ് വീണ്ടും നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഈ ഭാഗത്ത് റോഡ് സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങൾ വർദ്ധിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
