
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ പൂര്‍ണ നഗ്‌നനാക്കി കൈകള്‍ ബന്ധിച്ച ശേഷം നിലത്തിട്ടു ചവിട്ടുകയായിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സദാചാര ഗുണ്ടകള്‍ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പിക്കുക ആയിരുന്നു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ബത്തേരി പോലീസ് കേസെടുത്തു.

സീസിയിലുള്ള ഒരു വീടിന്‍റെ സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. വാകേരി സ്വദേശി സത്യപ്രസാദിനാണ് മര്‍ദ്ദനമേറ്റത്. നാലു പേര്‍ ചേര്‍ന്നു മുഖത്തും പുറത്തും മര്‍ദിച്ചെന്നും ചവിട്ടിയെന്നുമാണ് പരാതി. ഇടതു കൈമുട്ടിന്‍റെ കുഴ തെറ്റിയിട്ടുണ്ട്. ഒരാള്‍ ഫോണില്‍ വിളിച്ചിട്ടാണ് താനവിടെ ചെന്നതെന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയത്.
