സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രഥത്തില്‍ പോലീസ് ജീപ്പിടിച്ചു; മനപൂര്‍വമെന്ന് ബി.ജെ.പി; പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രഥത്തില്‍ പോലീസ് ജീപ്പിടിച്ചു; മനപൂര്‍വമെന്ന് ബി.ജെ.പി; പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്

തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ നടന്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രഥത്തില്‍ പോലീസ് ജീപ്പിടിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഭാഗത്ത് പര്യടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ സുരേഷ് ഗോപി രഥത്തില്‍ ഉണ്ടായിരുന്നില്ല.

രഥം ഇല്ലാത്തതിനാല്‍ ഇന്നലെ തുറന്ന ജീപ്പില്‍ കുടപിടിച്ചാണ് സുരേഷ് ഗോപി ഗുരുവായൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അമിത വേഗതയിലെത്തിയ പോലീസ് ജീപ്പ് രഥത്തില്‍ ഇടിക്കുകയായിരുന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം തൃശൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്ക് നെറ്റിപ്പട്ടം ചാര്‍ത്തി തരൂവെന്നും തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകുമെന്നുള്ള സുരേഷ് ഗോപിയുടെ പ്രസംഗം വൈറലായിരുന്നു.

0Shares