സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കോഴിക്കോട് മി​ഠാ​യി​ത്തെ​രു​വി​ലെ 192 ക​ട​ക​ള്‍ അ​ട​ച്ചു​പൂട്ടണമെന്ന് ഉദ്ദ്യോഗസ്ഥർ: ക​ട​ക​ളി​ല്‍ കയറിയുള്ള പരിശോധന തുടരും.

  • Post category:news
  • Reading time:1 min read
You are currently viewing സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കോഴിക്കോട് മി​ഠാ​യി​ത്തെ​രു​വി​ലെ 192 ക​ട​ക​ള്‍ അ​ട​ച്ചു​പൂട്ടണമെന്ന് ഉദ്ദ്യോഗസ്ഥർ: ക​ട​ക​ളി​ല്‍ കയറിയുള്ള പരിശോധന തുടരും.

കോ​ഴി​ക്കോ​ട്​: മി​ഠാ​യി​ത്തെ​രു​വി​ല്‍ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​ങ്ങ​ളെ തു​ട​ര്‍​ന്ന്​ സം​യു​ക്ത ഉ​ദ്യോ​ഗ​സ്​​ഥ​സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ത്ത കടകൾ ഉള്ളതായി കണ്ടെത്തി. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനായി 604 ക​ട​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇതിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 192 ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നോ​ട്ടീ​സ്​ ന​ല്‍​കി എന്നാണ് വിവരം. റ​വ​ന്യു, കെ.​എ​സ്.​ഇ.​ബി, ഇ​ല​ക്‌ട്രി​ക്ക​ല്‍ ഇ​ന്‍​സ്​​പെ​ക്ട​റേ​റ്റ്, കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്​​ഥ​രുടെ സം​യു​ക്ത ​സം​ഘംമാണ് പരിശോധന നടത്തിയത്. നേ​ര​ത്തേ 1250 ക​ട​ക​ള്‍​ക്ക് നോ​ട്ടീ​സ്​ ന​ല്‍​കി ഏ​ഴു​ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡി​സാ​സ്​​റ്റ​ര്‍ മാ​നേ​ജ്​​മ​െന്‍റ്​ ആ​ക്​​ട്​ പ്ര​കാ​ര​മാ​ണ്​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ അ​ട​ച്ചു​പൂ​ട്ട​ല്‍ നോ​ട്ടീ​സ്​ ന​ല്‍​കി​യ​ത്. പ​രി​ശോ​ധ​ന ഇന്നും തു​ട​രും. ഒാ​രോ സ്​​ഥാ​പ​ന​ത്തി​നും പ്ര​ത്യേ​ക​മാ​യി ന​ല്‍​കി​യ നി​​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യോ എ​ന്നാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ടം പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​ങ്ങ​ളെ തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ പ​ല ക​ട​ക​ളു​ടെ​യും വ​യ​റി​ങ്ങു​ക​ള്‍ മാ​റ്റ​ണ​മെ​ന്നും അ​ഗ്​​നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും വ​സ്​​ത്ര​ങ്ങ​ളു​ടെ പെ​ട്ടി​ക​ളും മ​റ്റും സ്വി​ച്ച്‌​ ബോ​ര്‍​ഡു​ക​ള്‍​ക്ക​രി​കി​ലും മ​റ്റും കു​ന്നു​കൂ​ട്ടി​യി​ടു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും തീ​പി​ടി​ത്ത വേ​ള​യി​ല്‍ ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്​ പ്ര​ത്യേ​ക കോ​ണി​പ്പ​ടി​ക​ളൊ​രു​ക്ക​ണ​മെ​ന്നു​മ​ട​ക്കം നി​ര്‍​ദേ​ശ​ങ്ങ​ള്‍ ​ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്​ നി​ശ്ചി​ത സ​മ​യം അ​നു​വ​ദി​ക്കു​ക​യും ​െച​യ്​​തി​രു​ന്നു. ഇൗ ​സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ര്‍ വീ​ണ്ടും പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. മു​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഒ​ന്നും പാ​ലി​ക്കാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ്​ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നോ​ട്ടീ​സ്​ ന​ല്‍​കി​യ​ത്.

0Shares