സുപ്രീംകോടതി ഉത്തരവിൻ്റെ പഞ്ചാത്തലത്തില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്ന് കെ.ജി.എം.ഒ.എ

  • Post category:news
  • Reading time:1 min read
You are currently viewing സുപ്രീംകോടതി ഉത്തരവിൻ്റെ പഞ്ചാത്തലത്തില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്ന് കെ.ജി.എം.ഒ.എ

കാഞ്ഞങ്ങാട്: 2013 ന് മുമ്പ് പി.എസ്.സി വിളിച്ച തസ്തികകളില്‍ ചേര്‍ന്ന ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന സ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പഞ്ചാത്തലത്തില്‍ ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് കെ.ജി. എം.ഒ.എ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാര്‍ നിയോഗിച്ച പുനപരിശോധന സമിതിയില്‍ ആവശ്യപ്പെടും. വേണ്ടി വന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനും പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി നടപ്പാക്കുന്ന മെഡി സെഫ് ഇന്‍ഷൂര്‍ന്‍സ് പദ്ധതി ഇപ്പോള്‍ കിട്ടി കൊണ്ടിരിക്കുന്ന അനുകൂല്യങ്ങള്‍ പോലും ഇല്ലാതാക്കുമെന്ന ആശങ്ക യോഗം പ്രകടിപ്പിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിക്കും കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിക്കും ജില്ലാ കമ്മിറ്റി സംഭാവന ചെയ്ത ഉപകരണങ്ങള്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെഎ റഊഫില്‍ നിന്നും ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.രാജറാമും ജില്ല ആശുപത്രിക്ക് വേണ്ടി ആര്‍. എം.ഒ ഡോ.റിജിത് കൃഷ്ണനും ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് ഡോ.റഊഫ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന് ഡോ.വി സുരേശന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഡോ.ജിതേഷ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ ഡോ.സെബാസ്റ്റ്യന്‍, എഡിറ്റര്‍ ഡോ.വിനോദ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജമാല്‍ അഹ്മദ്, ജോയ്ന്റ് സെക്രട്ടറി ഡോ. ടി.എന്‍ സുരേഷ്, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ശ്യം സുന്ദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares