
മലയാളത്തില്‍ പുതിയ വാർത്ത വിനോദ ചാനലുമായി ഷെക്കീന ടി.വി. ഏപ്രിൽ 28 മുതൽ പ്രവർത്തനം ആരംഭിക്കും. എറണാകുളം ആസ്ഥാനമായ സീറോ മലബാർ സഭയുടെ നേതൃത്വത്തിലാണ് ചാനൽ പ്രവർത്തിക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സമീപ കാലത്ത് സഭ നേരിടുന്ന പ്രതിസന്ധികളില്‍ മാധ്യമങ്ങളുടെ ദുഷിച്ച നിലപാടാണ് ഇത്തരമൊരു ചാനല്‍ തുടങ്ങാന്‍ സഭാ നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഷെകിന (ഹീബ്രുവാക്ക്- മഹത്വത്തിന്‍ ദൈവീക സാന്നിധ്യം) എന്നാണ് ചാനലിന്‍റെ പേര്. ഇപ്പോള്‍ സഭയുടേതായി ജീവൻ ടി.വി. വാർത്ത വിനോദ ചാനൽ ആയി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്. കൂടാതെ, ശാലോം ടി.വി കേരളസഭയുടെ ആത്മീയചാനലായി അവതരിപ്പിക്കാറുണ്ടെങ്കിലും ശാലോം ടി.വിക്ക് ഇതുവരെ ന്യൂസ് ലൈസന്‍സ് കിട്ടിയിട്ടില്ല. അതിനാല്‍ വാര്‍ത്തകളോ വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളോ ശാലോമില്‍ പ്രത്യക്ഷപ്പെടില്ല. പക്ഷേ ഷെക്കീന ചാനല്‍ ഒരേ സമയം വാര്‍ത്താ ചാനലും വിനോദ ചാനലും ആയതുകൊണ്ട് സഭാ വാർത്തകൾക്ക് പ്രാധാന്യം നൽകി കൊണ്ടായിരിക്കും ഷെക്കീന പ്രവർത്തിക്കുക.
പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ബ്ര. സന്തോഷ് കരുമത്ര നേതൃത്വം നല്കുന്ന ഷെക്കീന മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് പുതിയ ചാനല്‍ വരുന്നത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ര. സന്തോഷ് കരുമത്ര ആരംഭിച്ചതാണ് ഷെക്കീന മി്‌നിസ്ട്രി. സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചാനല്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍, പട്ടിക്കാട്, തളിക്കോട് ആണ് ചാനലിന്‍റെ പ്രധാന ഓഫീസ്. കേരളസഭയിലെ മുഴുവന്‍ മെത്രാന്മാരുടെയും വൈദികരുടെയും സര്‍വ്വവിധ പിന്തുണയോടെയുമാണ് ചാനല്‍ പ്രവര്‍ത്തം ആരംഭിക്കുന്നതെന്നാണ് പറയുന്നത്.
