സീരിയല്‍ കില്ലര്‍ റിപ്പര്‍ ചന്ദ്രൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകര്‍ കാസര്‍കോട്ടുകാര്‍

  • Post category:news
  • Reading time:2 mins read
You are currently viewing സീരിയല്‍ കില്ലര്‍ റിപ്പര്‍ ചന്ദ്രൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകര്‍ കാസര്‍കോട്ടുകാര്‍

കാസര്‍കോട്: ഒരു കാലത്ത് കേരളത്തിൻ്റെ പേടിസ്വപ്നമായിരുന്നു സീരിയല്‍ കില്ലര്‍ റിപ്പര്‍ ചന്ദ്രൻ്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകര്‍ കാസര്‍കോട്ടുകാരും. നവാഗതനായ സന്തോഷ് പുതുക്കുന്ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘റിപ്പര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. രഞ്ജിത്ത് കരിന്തളത്തിന്റെ കഥയ്ക്ക് കെ സജിമോന്‍ ആണ് തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. മണികണ്ഠനെ കൂടാതെ മലയാളത്തിലെ പ്രധാനപെട്ട താരങ്ങളും ചിത്രത്തില്‍ ഉണ്ടാവും. കണ്ണൂര്‍, കാസര്‍കോട്, ഷിമോഖ്, എന്നിവടങ്ങളിലാണ് പ്രധാനമായും ഷൂട്ടിങ്ങ് നടക്കുന്നത്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍ ആണ്. വാര്‍ത്താ പ്രചാരണം എ എസ് ദിനേശ്. സെവന്‍ജി സിനിമാസ്, കാസര്‍കോട് സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കമ്മട്ടിപാടം ഫെയിം മണികണ്ഠനാണ് ചിത്രത്തില്‍ റിപ്പര്‍ ചന്ദ്രനായി എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്യ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ചിത്രത്തിലെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ 2017 ലെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ പുരസ്‌ക്കാരവും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

നിരവധി പേരെ അതിദാരുണമായി തലക്കടിച്ച് കൊലപെടുത്തിയ റിപ്പര്‍ ചന്ദ്രന്‍ ഉത്തരകേരളത്തെയാകെ ഒരുകാലത്ത് ഭീതിയിലാഴ്ത്തിയിരുന്നു.അമേരിക്കയില്‍ നിരവധി പേരെ തലക്കടിച്ചു കൊലപെടുത്തിയ ‘ജാക്ക് ദ റിപ്പര്‍’ എന്ന അജ്ഞാത കെലയാളിയുടെ രീതിയോട് സാമ്യമുള്ളതിനാലാണ് ചന്ദ്രന് റിപ്പര്‍ എന്ന അപരനാമം കിട്ടുന്നത്. തെളിയിക്കപെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്‍ ചെയ്യ്തിട്ടുള്ളത്. ഒടുക്കം റിപ്പറിനെ പോലീസ് അറസ്റ്റ് ചെയ്യതു. ഏറെ കാലം ജയിലില്‍ അകത്താക്കപെട്ട റിപ്പറിനെ 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് തൂക്കികൊല്ലുകയായിരുന്നു. കേരളത്തെ ഒരുകാലത്ത് പിടിച്ചുകുലുക്കിയ റിപ്പര്‍ ചന്ദ്രന്റെ ജീവിതം സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തരിക്കുന്നത്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(20.06.2018)

ഇന്നത്തെ ചോദ്യം

ലീഡര്‍ എന്നു വിശേഷിപ്പിക്കുന്ന മുന്‍ മുഖ്യമന്ത്രി ആര്?

A) ഇ.കെ നായനാര്‍

B) ഇ.എം.എസ്

C) കെ കരുണാകരന്‍

D) ഉമ്മന്‍ചാണ്ടി

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(20.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.

ഇന്നലെ (19.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: എയ്ഡ്‌സ്

വിജയി: ഹക്കീം മാരയില്‍, സന്തോഷ് നഗര്‍, കാസര്‍കോട്.

0Shares