സി.പി.ഐ യില്‍ ചേര്‍ന്നവര്‍ക്ക് ബോവിക്കാനത്ത് സ്വീകരണം നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing സി.പി.ഐ യില്‍ ചേര്‍ന്നവര്‍ക്ക് ബോവിക്കാനത്ത് സ്വീകരണം നല്‍കി

ബോവിക്കാനം: വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സി.പി.ഐ യില്‍ ചേര്‍ന്ന 100 ഓളം പേര്‍ക്ക് ബോവിക്കാനം വ്യാപാരഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണം നല്‍കി. മുളിയാര്‍ പഞ്ചായത്തിലെ കെട്ടുംകല്ല്, ബെഞ്ച് കോടതി, ബോവിക്കാനം, മാസ്തിക്കുണ്ട്, ചാപ്പാടി, മൂലയടുക്കം തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് ഡി.വൈ.എഫ്.ഐ മുളിയാര്‍ വില്ലേജ് കമ്മറ്റിയംഗം അബ്ദുള്‍ അസീസ്, മുസ്ലീംലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതിയംഗം അബ്ദുള്‍റൗഫ്, സി.പി. എം ബ്രാഞ്ച് അംഗങ്ങളായ അഷറഫ് കെട്ടുംകല്ല്, ജാഫര്‍ കെട്ടുംകല്ല്, അഹമ്മദലി ഇടനീര്‍, ഇബ്രാഹിം കോലാച്ചിയടുക്കം, ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മറ്റിയംഗം സതീഷ് ഭാസ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഐയില്‍ ചേര്‍ന്നത്. സ്വീകരണ യോഗം ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു.

അബ്ദുള്‍ അസീസ് കെ കോലാച്ചിയടുക്കം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവംഗം വി.രാജന്‍, വി സുരേഷ് ബാബു, ജില്ലാ കൗണ്‍സിലംഗം രാധാകൃഷ്ണന്‍ പെരുമ്പള, ബിജു ഉണ്ണിത്താന്‍, എം.ജി.മണിയാണി എന്നിവര്‍ സംസാരിച്ചു. അബദുള്‍ റൗഫ് ബാലനടുക്കം സ്വാഗതം പറഞ്ഞു. പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ അനുഭാവി ഗ്രൂപ്പിന് രൂപം നല്‍കി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചു. സെക്രട്ടറിയായി അബ്ദുള്‍ അസീസ് കോലാച്ചിയടുക്കത്തെ തെരഞ്ഞെടുത്തു.

0Shares