സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് പതാക ജാഥയ്ക്ക് വിപ്ലവമുറങ്ങുന്ന കയ്യൂരിന്‍റെ   മണ്ണില്‍ ആവേശകരമായ തുടക്കം

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് പതാക ജാഥയ്ക്ക് വിപ്ലവമുറങ്ങുന്ന കയ്യൂരിന്‍റെ   മണ്ണില്‍ ആവേശകരമായ തുടക്കം

കയ്യൂര്‍(കാസര്‍കോട്): വിപ്ലവ സ്മരണകളിരമ്പുന്ന കയ്യൂരിന്‍റെ   മണ്ണില്‍നിന്നും 23 ാം സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന നഗരിയായ സി.കെ ചന്ദ്രപ്പന്‍ നഗറിലേക്കുള്ള പതാക ജാഥയ്ക്ക് ആവേശകരമായ തുടക്കം. കയ്യൂര്‍സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ സ്മൃതിമണ്ഡപത്തില്‍ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ രക്ത പതാക ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വത്തിന് കൈമാറി. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, ദേശീയ കൗണ്‍സിലംഗം സത്യന്‍ മോകേരി, ടി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, ജാഥാഗംങ്ങളായ കെ.പി രാജേന്ദ്രന്‍, വി ചാമുണ്ണി, പി വസന്തം, മഹേഷ് കക്കത്ത്, പി സന്തോഷ് കുമാര്‍, പി.പി സുനീര്‍, പി.എ നായര്‍ സംബന്ധിച്ചു.തുടര്‍ന്ന് ബൈക്കുകളിലായി റെഡ് വളണ്ടിയര്‍മാരും നൂറ് കണക്കിന് വാഹനങ്ങളും പാര്‍ട്ടി സഖാക്കളും അനുഗമിച്ച പതാക ജാഥയ്ക്ക് നീലേശ്വരത്ത് ആദ്യ സ്വീകരണമൊരുക്കി. ജാഥാ ലീഡര്‍ ബിനോയ് വിശ്വം, ജാഥാംഗം വി ചാമുണ്ണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പതാക ജാഥ കരിവെള്ളൂരില്‍ വച്ച് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജാഥയെ ജില്ലയിലേക്ക് സ്വീകരിച്ചു.

0Shares