
കോഴിക്കോട്: വിയോജിപ്പുളളവരെ കൊന്നൊടുക്കുന്നത് ഏത് ഇടതുപക്ഷ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് എന്നും സി. പി. ഐ. എം ഇടതുപക്ഷമല്ലെന്നും സി. പി. ഐയാണ് ഇടതുപക്ഷ നയം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയെന്നും ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി. രണ്ടാം ഭൂപരിഷ്‌കരണത്തിന് പാര്‍ട്ടി ഇനിയും തയ്യാറായിട്ടില്ല. കോര്‍പ്പറേറ്റുകളുമായി യാതൊരു നാണവുമില്ലാതെ സി. പി. ഐ. എം കൈകോര്‍ക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പുതുവൈപ്പിന്‍. അതിജീവനത്തിനായി സമരം ചെയ്ത ജനതയെ അടിച്ചമര്‍ത്താന്‍ പൊലീസിനെ ഉപയോഗിക്കുന്നു. ടി. പി ചന്ദ്രശേഖരന്റെ വീട്ടില്‍ പോയിരുന്നു. മേവാനി പറയുന്നു.

മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ രാഷ്ട്രീയാവസ്ഥയെ മേവാനി വിലയിരുത്തിയത്. സി. പി. ഐ. എം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നുവെന്നും മേവാനി അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. സി. പി. ഐ. എമ്മിന്റെ കേരള മോഡല്‍ ഗുജറാത്ത് മോഡല്‍ പോലൊരു ദുരന്തമാണ്. സി. പി. ഐ. എമ്മിന് ഇനിയും മാര്‍ക്‌സിനെക്കുറിച്ചോ ഇടതുപക്ഷത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ല. സി. പി. ഐ. എം. എല്‍, റെഡ്സ്റ്റാര്‍, മസ്ദൂര്‍ ബിഗുല്‍ എന്നീ ഇടതുസംഘടനകളെ ഇഷ്ടമാണെന്നും മേവാനി പറയുന്നു.
