സി. പി. ഐ. എം ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് പയ്യന്നൂരില്‍ ബി. ജെ. പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing സി. പി. ഐ. എം ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് പയ്യന്നൂരില്‍ ബി. ജെ. പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു


കണ്ണൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ഓഫീസിനും ആര്‍എസ്‌എസ് ജില്ലാ കാര്യാലയത്തിനും നേരെ നടന്ന സി.പി.ഐ.എം ആക്രമണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ പി ആഹ്വാനം ചെയ്ത ഹർത്താൽ രാവിലെ ആറുമണിക്ക് ആരംഭിച്ചു. വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ.

പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഐഎം നേതാവ് സി.വി.ധനരാജിന്റെ രക്തസാക്ഷിത്വ വാര്‍ഷികദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേര്‍ക്കുണ്ടായ ബോംബേറില്‍ ആറു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ബി.ജെ.പി- ആർ.എസ് .എസ് കാര്യാലയങ്ങൾക്ക് നേരെ സി.പി.ഐ.എം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത് എന്ന് ബി.ജെ.പി ആരോപിക്കുന്നു.

0Shares