സി.പി.എമ്മിന് കേരളത്തില്‍ ജയിക്കാന്‍ കള്ളവോട്ടിന്‍റെ ആവശ്യമില്ല: ധനമന്ത്രി തോമസ് ഐസക്

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എമ്മിന് കേരളത്തില്‍ ജയിക്കാന്‍ കള്ളവോട്ടിന്‍റെ ആവശ്യമില്ല: ധനമന്ത്രി തോമസ് ഐസക്

കൊച്ചി: കേരളത്തിൽ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ജയിക്കാൻ കള്ളവോട്ടിന്‍റെ ആവശ്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി ഇതിനകം വിശദീകരണം നൽകിയിട്ടുണ്ട്. അതിനുപരിയായി കോൺഗ്രസ് ഉന്നയിച്ച ആരോപണത്തിന് മറുപടി പറയേണ്ട കാര്യം തൽക്കാലം ഇല്ലെന്നും തോമസ് ഐസക് വിശദീകരിച്ചു.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിൽ സി.പി.എം പ്രതിനിധികൾ വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് ദൃശ്യങ്ങൾ പുറത്ത് വിട്ട സാഹചര്യത്തിലാണ് തോമസ് ഐസക്കിന്‍റെ വിശദീകരണം. ഇക്കാര്യത്തില്‍ഏത് അന്വേഷണത്തെ നേരിടാനും സി.പി.എം തയ്യാറാണെന്നും തോമസ് ഐസക് കൊച്ചിയിൽ പറഞ്ഞു.

0Shares