സി.പി.എം-ബി.ജെ.പി സംഘര്‍ഷം: കണ്ണൂരില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു.

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം-ബി.ജെ.പി സംഘര്‍ഷം: കണ്ണൂരില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു.

കണ്ണൂര്‍: കണ്ണൂരിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. തലശ്ശേരി നങ്ങാരത്തു പീടികയില്‍ ആദ്യം സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകനായ അഭിജിത്തിനും വെട്ടേറ്റും. ഇതിനു തുടര്‍ച്ചയായി കണ്ണൂര്‍ എടക്കാട്ടില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷം വ്യാപകമാവാതിരിക്കാന്‍ തലശ്ശേരി മേഖലയില്‍ പോലീസ് ക്യാംമ്പ് ചെയ്തിട്ടുണ്ട്.

0Shares