കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകനായ അയനിക്കാട് ആവിത്താരമേല്‍ സത്യൻ്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ സത്യൻ്റെ വീടിൻ്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് ബി.ജെ.പി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്ഷയ്, അഭിമന്യു, സെൻഡിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
സി.പി.എം പ്രവർത്തകൻ്റെ വീടിനുനേരെ ബോംബേറ്; മൂന്ന് ബി.ജെ.പി പ്രവർത്തകർ കസ്റ്റഡിയിൽ