ബോവിക്കാനം: സി.പി.എം കാറഡുക്ക ഏരിയ കമ്മിറ്റി അംഗവും മുളിയാര്‍ പഞ്ചായത്ത് അംഗവുമായ എം മാധവന്റെ മുളിയാര്‍ മഞ്ചകല്ലിലെ വീടിന് നേരെ അക്രമം. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും ചുമരിനും കേടുപാടുകള്‍ സംഭവിച്ചു. മാധവന്‍ കിടന്ന മുറിക്ക് നേരെയാണ് കല്ലേറ് നടത്തിയത്. ആദൂര്‍ പോലിസ് സ്റ്റേഷനില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും അക്രമം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
തീരുമാനം എടുത്ത് മണിക്കൂറിനകം തന്നെ മാധവന്റെ വീടിന് നേരെ അക്രമം നടക്കുകയായിരുന്നു. ഭരതന്‍, ഉല്ലാസ്, അക്ഷയ്, സുഷാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസ് സംഘമാണ് ആക്രമണം നടത്തിയതെന്ന് എം മാധവന്‍ പോലിസിനോട് പറഞ്ഞു.
