സി.പി.എം നേതാവായിരുന്ന വി വാസുവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing സി.പി.എം നേതാവായിരുന്ന വി വാസുവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

കുമ്പള: സി.പി.എം, സി.ഐ.ടി.യു നേതാവായിരുന്ന വി വാസുവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. കുമ്പള ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പൊതുയോഗവും ഏരിയാ കമ്മിറ്റി ഓഫീസില്‍ ഫോട്ടോ അനാഛാദനവും സംസ്ഥാന കമ്മിറി അംഗം സി എച്ച് കുഞമ്പു ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി സി എ സുബൈര്‍ അധ്യക്ഷനായി.സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍, പി രഘുദേവന്‍, എം ശങ്കര്‍റൈ, കാറ്റാടി കുമാരന്‍, ബേബി ഷെട്ടി, ഡി സബ്ബണ്ണ ആള്‍വ, രാമചന്ദ്ര ഗെട്ടി എന്നിവര്‍ സംസാരിച്ചു. പി കൃഷ്ണ ചെട്ടിയാര്‍ സ്വാഗതം പറഞ്ഞു.

0Shares