
തിരുവനന്തപുരം: ഇന്ന് സി.പി.എം സംസ്ഥാന സമിതി സമാപിച്ചതോടെ പാർട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. പത്തനംതിട്ട മണ്ഡലത്തിൽ വീണ ജോര്‍ജ് തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. അതേപോലെ ചാലക്കുടിയില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും.

ചാലക്കുടിയിലെ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഇന്നസെന്റിനെ മത്സരിപ്പിക്കാനുള്ള തീരുമാനം. പി. കരുണാകരന് പകരം കാസര്‍കോട് സതീഷ് ചന്ദ്രന്‍ മത്സരിക്കും.
എന്നാ പൊന്നാനിയില്‍ ആര് മത്സരിക്കുമെന്നതില്‍ ഇതുവരെ തീരുമാനമായില്ല. ഈ മണ്ഡലം ഒഴികെ 15 സീറ്റിലേയും സ്ഥാനാര്‍ഥികളെയാണ് നിശ്ചയിച്ചത്.
നിലവിൽ ധാരണയായ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക
ആറ്റിങ്ങല്‍ – എ. സമ്പത്ത്, കൊല്ലം- കെ.എൻ ബാലഗോപാൽ, പത്തനംതിട്ട- വീണ ജോര്‍ജ്ജ്, ആലപ്പുഴ- എ.എം ആരിഫ്, ഇടുക്കി- ജോയിസ് ജോര്‍ജ്ജ്, കോട്ടയം- വി.എൻ വാസവൻ, എറണാകുളം- പി. രാജീവ്, ചാലക്കുടി- ഇന്നസെന്റ്, മലപ്പുറം- വി. പി സാനു, ആലത്തൂര്‍ – പി. കെ ബിജു, പാലക്കാട്- എം.ബി രാജേഷ്, കോഴിക്കോട്- എ. പ്രദീപ് കുമാര്‍, വടകര- പി. ജയരാജൻ, കണ്ണൂർ- പി.കെ ശ്രീമതി, കാസര്‍കോട്- കെ.പി സതീഷ് ചന്ദ്രൻ.
