സി.കെ നായിഡു ട്രോഫി ക്രിക്കറ്റ്: ശ്രീഹരി എസ് നായര്‍ അണ്ടര്‍ 23 കേരളാ ടീമില്‍

  • Post category:news
  • Reading time:1 min read
You are currently viewing സി.കെ നായിഡു ട്രോഫി ക്രിക്കറ്റ്: ശ്രീഹരി എസ് നായര്‍ അണ്ടര്‍ 23 കേരളാ ടീമില്‍

കാസര്‍കോട്: തലശ്ശേരിയില്‍ വെച്ച് നവംബര്‍ രണ്ടു മുതല്‍ അഞ്ചുവരെ നടക്കുന്ന സി.കെ നായിഡു ട്രോഫിയ്ക്കു വേണ്ടിയുള്ള അണ്ടര്‍ 23 കേരള ക്രിക്കറ്റ് ടീമിലേക്ക് നീലേശ്വരം സ്വദേശിയും എറണാകുളം കെ.സി.എ സീനിയര്‍ അക്കാദമി താരവും കൂടിയായ ശ്രീഹരി എസ് നായര്‍ ഇടം നേടി. ഫെബ്രുവരിയില്‍ കാണ്‍പൂരില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് അണ്ടര്‍-23 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനു കേരളാ ടീമിനായി കളിച്ചിരുന്നു. മുന്‍ സംസ്ഥാന താരമായ ഈ ലെഫ്റ്റ് ആം സ്പിന്നര്‍ കാസര്‍കോട് ജില്ലാ ടീം ക്യാപ്റ്റന്‍ കൂടിയാണ്. ശ്രീഹരി എസ് നായരെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

0Shares