സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു

കോഴിക്കോട്: സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍ (66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രമുഖ സഹകാരിയും സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അരവിന്ദാക്ഷന്‍. സിപിഐ എമ്മിലായിരിക്കുമ്പോള്‍ കെഎസ്വൈഎഫ് കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. സി.എം.പി പിളര്‍ന്നപ്പോള്‍ എല്‍ ഡി എഫിനൊപ്പം നിന്ന വിഭാഗത്തിന്റെ നേതാവായിരുന്നു അരവിന്ദാക്ഷന്‍.സി.എം.പി രണ്ടായി പിരിഞ്ഞപ്പോള്‍ സി.പി.എമ്മിനൊപ്പം നിലകൊണ്ട വിഭാഗത്തിന്റെ നേതാവായിരുന്നു അരവിന്ദാക്ഷന്‍. സി.പി.എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട എം.വി രാഘവന്‍ സി.എം.പി സ്ഥാപിച്ചപ്പോള്‍ അതിലെ തലയെടുപ്പുള്ള രണ്ടു നേതാക്കള്‍ സി.പി ജോണും കെ.ആര്‍ അരവിന്ദാക്ഷനുമായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പില്‍.

 

0Shares