സിന്ധു ജോയ് വിവാഹിതയാകുന്നു.

  • Post category:local news
  • Reading time:1 min read
You are currently viewing സിന്ധു ജോയ് വിവാഹിതയാകുന്നു.

കോട്ടയം: എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകയുമായ സിന്ധു ജോയ് വിവാഹിതയാകുന്നു. മാധ്യമ പ്രവര്‍ത്തകനും ബിസിനസുകാരനും അടിമാലി മാങ്കുളം സ്വദേശിയുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. തിങ്കളാഴ്ച എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വിവാഹനിശ്ചയം നടക്കും. ഈ മാസം 27 നാണ് വിവാഹം.

സിപിഎമ്മില്‍നിന്നും തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസിലെത്തിയ സിന്ധുജോയി സജീവ രാഷ്ട്രീയംവിട്ട് സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു. സാമൂഹിക സേവനരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. ദീപിക ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജായിരിക്കെയാണ് ശാന്തിമോന്‍ ജേക്കബ് ജോലി രാജിവെച്ച് ഇംഗ്ലണ്ടിലെത്തിയത്. 15 വര്‍ഷമായി ലണ്ടനില്‍ ഹ്യൂം ടെക് നോളജീസ് സിഇഒ ആണ്.

0Shares