സിനിമ കാണാൻ ഇനിമുതൽ ചെലവ് കൂടും; സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്തി ഉത്തരവായി

  • Post category:news
  • Reading time:1 min read
You are currently viewing സിനിമ കാണാൻ  ഇനിമുതൽ ചെലവ് കൂടും; സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്തി ഉത്തരവായി

നൂറ് രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതി സെപ്റ്റംബർ ഒന്നു മുതൽ ഈടാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഇ ടിക്കറ്റിംഗ് നിലവിൽ വരുന്നതുവരെ ടിക്കറ്റുകൾ തദ്ദേശസ്ഥാപനങ്ങളിൽ കൊണ്ടുപോയി സീൽ ചെയ്യേണ്ട.

ഇതിനു പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തിയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഒടുക്കണം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമ രംഗത്തെ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുമാണ് നേരത്തെയിറക്കിയ ഉത്തരവ് ഭേദഗതി വരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയത്.

0Shares